അടിച്ചു തകർത്ത് ജോഷ് ഫിലിപ്പെ, മാക്സ്‌വെലിന്റെ സെഞ്ച്വറിയെയും കീഴ്പ്പെടുത്തി സിഡ്നി സിക്സേഴ്സിൻ ജയം

Newsroom

ബിഗ് ബാഷ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ സിഡ്നി സിക്സേഴ്സിന് ഏഴു വിക്കറ്റ് വിജയം. ഇന്ന് മെൽബൺ സ്റ്റാർസ് ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ആണ് സിഡ്നി സിക്സേഴ്സ് മറികടന്നത്. 61 പന്തിൽ 99 റൺസ് എടുത്ത് പുറത്താകാതെ നിന്ന് ജോഷ് ഫിലിപ്പെ ആണ് സിക്സേഴ്സിന്റെ ഹീറോ. 2 സിക്സും 11 ഫോറും അടങ്ങുന്നതായുരുന്നു ഫിലിപ്പെയുടെ ഇന്നിങ്സ്. 19 പന്തിൽ 25 റൺസ് എടുത്ത് പുറത്താകാതെ നിന്ന സിൽകും വിജയത്തിലേക്ക് ടീമിനെ എത്തിക്കാൻ കൂടെ ഉണ്ടായിരുന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത മെൽബൺ സ്റ്റാർസ് മാക്സ്‌വൈന്റെ സെഞ്ച്വറിയുടെ മികവിലാണ് 177 റൺസ് എടുത്തത്. 57 പന്തിൽ 103 റൺസ് ആണ് മാക്സ്‌വെൽ അടിച്ചു കൂട്ടിയത്. 12 ഫോറും 3 സിക്സും ഇന്ന് മാക്സ്‌വെൽ അടിച്ചു.