മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനം പുനരാരംഭിച്ചു

20211215 190759

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലനം പുനരാരംഭിച്ചു. കൊറോണ കാരണം അടച്ചിട്ട പരിശീലന ഗ്രൗണ്ട് രണ്ട് ദിവസത്തിനു ശേഷമാണ് തുറക്കുന്നത്. കൊറൊണ ബാധിച്ച സ്റ്റാഫുകളും താരങ്ങളും ട്രെയിനിങിന്റെ ഭാഗമാകില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കൊറൊണാ വ്യാപിച്ചതിനെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന അവരുടെ ബ്രെന്റ്ഫോർഡിന് എതിരായ പ്രീമിയർ ലീഗ് മത്സരം മാറ്റിവെച്ചുരുന്നു. ഇനി ബ്രൈറ്റണ് എതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരം. ഇന്ന് ട്രെയിനിങ് ഗ്രൗണ്ടിൽ ഇറങ്ങും മുമ്പ് കാറിൽ വെച്ച് തന്നെ താരങ്ങൾ കൊറോണ ടെസ്റ്റിന് വിധേയരായി.

Previous articleഅടിച്ചു തകർത്ത് ജോഷ് ഫിലിപ്പെ, മാക്സ്‌വെലിന്റെ സെഞ്ച്വറിയെയും കീഴ്പ്പെടുത്തി സിഡ്നി സിക്സേഴ്സിൻ ജയം
Next article21കാരനായ സന്ദീപ് നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ