“ന്യൂ ബോളിൽ ഭുവനേശ്വർ കുമാറിന്റെ മികവിൽ ആർക്കും സംശയമില്ല”

ഭുവനേശ്വർ കുമാറിന്റെ ന്യൂ ബോളിൽ ഉള്ള മികവിൽ ആർക്കും സംശയമില്ല എന്ന് വാസിം ജാഫർ. കഴിഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ അഞ്ചു വിക്കറ്റുകൾ എടുക്കാൻ ഭുവനേശ്വറിനായിരുന്നു. അതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു വസീം ജാഫർ.

“നിർഭാഗ്യവശാൽ, ടൂർണമെന്റിലെ ഡെത്ത് ഓവറുകളിൽ അദ്ദേഹം റൺസ് കുറേ വിട്ടു നൽകി. എങ്കിലും ടി20 ക്രിക്കറ്റിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി എന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ ന്യൂ ബോൾ ബൗളിംഗിനെക്കുറിച്ച് ആർക്കും ഒരിക്കലും സംശയം ഉണ്ടായിരുന്നില്ല, ഭാവിയിലും അദ്ദേഹം ന്യൂ ബോൾ എടുക്കുമ്പോൾ ആർക്കും ആശങ്ക ഉണ്ടാകില്ല.” ജാഫർ പറഞ്ഞു.

രണ്ട് ഡെത്ത് ഓവറുകളിൽ അദ്ദേഹത്തിന് രണ്ട് മികച്ച പ്രകടനങ്ങൾ ഉണ്ടായില്ല എന്നത് മാത്രമാണ് വിമർശനത്തിന് കാരണം. ജാഫർ ക്രിക്ക്ട്രാക്കറ് വെബ്സൈറ്റിനോട് പറഞ്ഞു.

പവർപ്ലേയിൽ ബൗൾ ചെയ്യുന്നതിനേക്കാൾ വ്യത്യസ്തമായ കഴിവുകൾ ഡെത്ത് ബൗളിംഗിന് ആവശ്യമാണ്. രണ്ട് ഘട്ടങ്ങളിലും മികവ് പുലർത്തുക എന്നത് ഒരു ബൗളറുടെ യഥാർത്ഥ വെല്ലുവിളിയാണ്. ഭുവനേശ്വർ കുമാർ ഉൾപ്പെടെ ചില മികച്ച ബൗളർമാർക്ക് അതിന് ആകുന്നുണ്ട് എന്നും വസീം ജാഫർ പറഞ്ഞു.