പുതിയ നായകൻ വരട്ടെ, ഫിഞ്ച് വിരമിക്കൽ പ്രഖ്യാപിച്ചു

ഏവരും പ്രതീക്ഷിച്ചത് പോലെ ആരോൺ ഫിഞ്ച് വിരമിക്കൽ പ്രഖ്യാപിച്ചു. ഞായറാഴ്ച ന്യൂസിലൻഡിനെതിരായ മൂന്നാം മത്സരത്തിന് ശേഷം ഓസ്‌ട്രേലിയയുടെ ക്യാപ്റ്റൻ ആയ ഫിഞ്ച് ഏകദിനത്തിൽ നിന്ന് വിരമിക്കും എന്ന് ഇന്ന് അറിയിച്ചു.

“അവിശ്വസനീയമായ ചില ഓർമ്മകൾ സമമനിച്ച ഒരു മികച്ച യാത്ര ആയിരുന്നു ഇത്” ഔദ്യോഗിക പ്രസ്താവനയിൽ ഫിഞ്ച് പറഞ്ഞു. ചില മികച്ച ഏകദിന ടീമുകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അങ്ങേയറ്റം ഭാഗ്യവാനാണ്. അടുത്ത ലോകകപ്പിന് തയ്യാറെടുക്കാനും വിജയിക്കാനും ടീമിന് പുതിയ നായകന്റെ ആവശ്യമുണ്ട്. അതാണ് ഇപ്പോൾ വിരമിക്കുന്നത് എന്നും ഫിഞ്ച് പറഞ്ഞു.

ഫിഞ്ച് 145 ഏകദിനങ്ങൾ കളിക്കുകയും 54 മത്സരങ്ങളിൽ ഓസ്ട്രേലിയയെ നയിക്കുകയും ചെയ്തിട്ടുണ്ട്. 35 കാരനായ ഫിഞ്ച് ടി20 ടീമിനെ നയിക്കുന്നത് തുടരും. 2021ൽ ഓസ്‌ട്രേലിയ അവരുടെ ആദ്യ ഐസിസി പുരുഷ ടി20 ലോകകപ്പ് കിരീടം നേടിപ്പോൾ ഫിഞ്ച് ആയിരുന്നു ക്യാപ്റ്റൻ.