ഐപിഎൽ സീസണ് ഇടയിൽ ഇംഗ്ലണ്ടിൽ നടന്ന വിക്കറ്റ് കീപ്പിങ്ങിനെക്കുറിച്ച് എംഎസ് ധോണിയുമായി സംസാരിച്ചിരുന്നു എന്നും ആ സംഭാഷണത്തിൽ താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ-ബാറ്റർ കെഎസ് ഭരത് പറഞ്ഞു.
“അടുത്തിടെ ഐപിഎൽ സമയത്ത് മഹേന്ദ്ര സിങ് ധോണിയുമായി സംസാരിച്ചിരുന്നു. ഇംഗ്ലണ്ടിലെ കീപ്പിംഗ് അനുഭവങ്ങളെക്കുറിച്ചും ഏതൊരു വിക്കറ്റ് കീപ്പർക്കും ഏറ്റവും മികച്ചത് എന്തായിരിക്കും എന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അത് വളരെ നല്ല സംഭാഷണമായിരുന്നു. അതിൽ നിന്ന് ധാരാളം കാര്യങ്ങൾ തനിക്ക് പഠിക്കാനായി,” ഭാരത് ഐസിസിയോട് പറഞ്ഞു.
വിക്കറ്റ് കീപ്പിംഗ് എളുപ്പമുള്ള പണി അല്ല എന്നും മുഴുവൻ സമയവും ശ്രദ്ധ ആവശ്യമാണ് എന്നും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു മുന്നോടിയായി ഭരത് പറഞ്ഞു.”വിക്കറ്റ് കീപ്പിംഗ് കൃതമായ ബോധത്തിൽ ഇരിക്കുക എന്നതാണ് – മികച്ച ഉദാഹരണം എംഎസ് ധോണിയാണ്, കീപ്പിംഗിൽ അദ്ദേഹത്തിന് ഉള്ള അവബോധം മികച്ചതാണ്,” ഭാരത് കൂട്ടിച്ചേർത്തു.
“ഒരു കീപ്പർ ആകാൻ നിങ്ങൾക്ക് ലക്ഷ്യവുൻ പാഷനും ആവശ്യമാണ്, നിങ്ങൾ ഒരു ടെസ്റ്റ് ദിനത്തിൽ 90 ഓവറുകൾ കീപ്പ് ചെയ്യണം, ഒരോ പന്ത് തോറും ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം, അതിനാൽ നിങ്ങൾ വെല്ലുവിളികൾ സ്വീകരിക്കാൻ തയ്യാറായിരിക്കണം” ഭരത് പറഞ്ഞു.