അപ്രതീക്ഷിത തീരുമാനം, രജപക്സ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ശ്രീലങ്കന്‍ താരം ഭാനുക രജപക്സ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് അറിയിച്ചു. കുടുംബത്തിന് വേണ്ടിയാണ് തന്റെ ഈ തീരുമാനം എന്നും 30 വയസ്സുകാരന്‍ താരം പറഞ്ഞു.

2019ൽ പാക്കിസ്ഥാന് എതിരെയായിരുന്നു താരത്തിന്റെ ടി20 അരങ്ങേറ്റം. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കെതിരെയായിരുന്നു താരത്തിന്റെ ഏകദിന അരങ്ങേറ്റം. അഞ്ച് ഏകദിനങ്ങളും 18 ടി20 മത്സരങ്ങളും കളിച്ച താരത്തിന് മുമ്പ് ശ്രീലങ്കയുടെ സെലക്ഷന്‍ നയങ്ങളെ വിമര്‍ശിച്ചതിന് ഒരു വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു.