ആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം, പക്ഷേ ബംഗ്ലാദേശിന് കാര്യങ്ങള്‍ കടുപ്പം തന്നെ

Sports Correspondent

Bangladeshnewzealand

ന്യൂസിലാണ്ടിനെതിരെ ഫോളോ ഓൺ ചെയ്യപ്പെട്ട ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിംഗ്സിൽ 126 റൺസിന് ടീം ഓള്‍ഔട്ട് ആയപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ടീം സ്കോര്‍ നൂറ് കടന്നിട്ടുണ്ട്. 36 ഓവര്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശ് 105/2 എന്ന നിലയിലാണ്.

ഷദ്മന്‍ ഇസ്ലാം(21), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(29) എന്നിവരുടെ വിക്കറ്റുകള്‍ ടീമിന് നഷ്ടമായപ്പോള്‍ മുഹമ്മദ് നൈയിം(24*), മോമിനുള്‍ ഹക്ക്(24*) എന്നിവരാണ് ബംഗ്ലാദേശിനായി ക്രീസിലുള്ളത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് 290 റൺസ് കൂടി നേടേണ്ടതുണ്ട്.

ആതിഥേയര്‍ക്കായി കൈൽ ജാമിസണും നീൽ വാഗ്നറും ഓരോ വിക്കറ്റ് നേടി.