സെർജിയോ ഒലിവേര റോമയിൽ എത്തുന്നു

Img 20220111 014322

പോർട്ടോ മധ്യനിര താരം സെർജിയോ ഒലിവേരയെ ജോസെ മൗറീനോയുടെ റോമ സ്വന്തമാക്കും. ലോണിൽ ആകും താരം റോമയിൽ എത്തുന്നത്. ഇന്ന് മെഡിക്കൽ പൂർത്തിയാക്കാനായി താരം റോമിൽ എത്തും. പോർച്ചുഗലിനായി 13 സീനിയർ ക്യാപ്പുകളുള്ള താരമാണ് 29കാരനായ സെർജിയോ ഒലിവേര. ഈ സീസണിൽ ഇതുവരെ, എഫ്‌സി പോർട്ടോയ്‌ക്കായി 24 മത്സര മത്സരങ്ങളിൽ അദ്ദേഹം അഞ്ച് ഗോളുകളും ഒരു അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്. PAOK സലോനിക, എഫ്‌സി നാന്റസ്, പാക്കോസ് ഫെരേര, കെവി മെച്ചലെൻ എന്നി ക്ലബ്ബുകളിൽ താരം കളിച്ചിട്ടുണ്ട്. ലോൺ കഴിഞ്ഞാൽ സീസൺ അവസാനം 15 മില്യൺ യൂറൊ നൽകി റോമക്ക് താരത്തെ സ്വന്തമാക്കാം.

Previous articleകഷ്ടപ്പെട്ടു എങ്കിലും ജെറാഡിന്റെ ആസ്റ്റൺ വില്ലയെ മാഞ്ചസ്റ്റർ യുണൈറ്റഡ് മറികടന്നു
Next articleആദ്യ ഇന്നിംഗ്സിനെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം, പക്ഷേ ബംഗ്ലാദേശിന് കാര്യങ്ങള്‍ കടുപ്പം തന്നെ