ഈ താരങ്ങള്‍ ന്യൂസിലാണ്ട് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ – റിച്ചാര്‍ഡ് ഹാഡ്‍ലി

Sports Correspondent

ന്യൂസിലാണ്ട് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണ് ഇപ്പോളത്തെ ന്യൂസിലാണ്ട് ടീമെന്ന് പറ‍ഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സര്‍ റിച്ചാര്‍ഡ് ഹാഡ്‍ലി. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായിട്ടുള്ള ടെസ്റ്റ് ക്രിക്കറ്റിലെ ന്യൂസിലാണ്ടിന്റെ പ്രകടനങ്ങളിൽ മികച്ചതായിരുന്നുവെന്നും നാട്ടിലും വിദേശത്തും പരമ്പരകള്‍ വിജയിച്ച് ടീം മിന്നും പ്രകടനങ്ങളാണ് പുറത്തെടുത്തതെന്നും ഹാഡ്‍ലി പറഞ്ഞു.

ലോക ചാമ്പ്യന്മാരാകുവാന്‍ ഏറ്റവും അര്‍ഹനായ താരങ്ങളാണ് ഇവരെന്നും അത് ഈ കിരീടത്തിലൂടെ അവര്‍ തെളിയിച്ചുവെന്നും ന്യൂസിലാണ്ടിന്രെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സംഘമാണ് ഇതെന്ന് പറയുന്നത് തീര്‍ത്തും ശരിയായ കാര്യമാണെന്നും ഹാഡ്‍ലി സൂചിപ്പിച്ചു.