ബെൻ സ്റ്റോക്സിന് ടോട്ടൻഹാമിന്റെ വക സ്പെഷ്യൽ ജേഴ്സി!, താരം ഇനി സ്പർസ് ഫാൻ

- Advertisement -

ഇംഗ്ലണ്ടിനെ മാസ്മരിക പ്രകടനത്തിലൂടെ ആഷസ് ടെസ്റ്റിന്റെ മൂന്നാം ടെസ്റ്റിൽ വിജയത്തിലേക്ക് നയിച്ച ബെൻ സ്റ്റോക്സിന് സ്പെഷ്യൽ ജേഴ്സി നൽകി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം ഹോട്ട്സ്പർ. ബെൻ സ്റ്റോക്സിന്റെ 135 റൺസിന്റെ അപരാജിത പ്രകടനത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ട് വിജയം കണ്ടെത്തിയിരുന്നു.  സ്റ്റോക്സിനെ ഇന്നിംഗ്സ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സായി പലരും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

ഇതിനെല്ലാം പിന്നാലെയാണ് താരത്തിന്റെ പേരും 55 നമ്പറും പതിപ്പിച്ച ജേഴ്സി ടോട്ടൻഹാം ബെൻ സ്റ്റോക്സിന് നൽകിയത്. ജേഴ്സി ലഭിച്ചതോടെ എനി മുതൽ താൻ ടോട്ടൻഹാമിനെ സപ്പോർട്ട് ചെയ്യുമെന്നും താരം അറിയിച്ചു. ഇതുവരെ ഒരു ക്ലബിനെയും സപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ ഇന്ന് മുതൽ താൻ ടോട്ടൻഹാമിനെ സപ്പോർട്ട് ചെയ്യുകയാണെന്നും സ്റ്റോക്സ് ട്വിറ്ററിലൂടെ അറിയിച്ചു. ഫുട്ബോളിൽ തന്റെ ആദ്യ ജേഴ്സി ടോട്ടൻഹാമിന്റെ ജേഴ്സിയായിരുന്നെന്നും ഈ പുതിയ ജേഴ്സി തനിക്ക് ലഭിച്ചതോടെ താൻ ഒഫീഷ്യൽ ആയി ടോട്ടൻഹാം ഫാൻ ആയെന്നും സ്റ്റോക്സ് പറഞ്ഞു.

Advertisement