ബെൻ സ്റ്റോക്സ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറി

Newsroom

Picsart 24 04 02 14 51 14 873
Download the Fanport app now!
Appstore Badge
Google Play Badge 1

ജൂൺ, ജൂലൈ മാസങ്ങളിലെ ടി20 ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് പിൻമാറി. ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം നൽകാനാണ് ഈ നീക്കം എന്ന് ബെൻ സ്റ്റോക്സ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ബെൻ സ്റ്റോക്സ് 24 04 02 14 51 27 013

“ഞാൻ കഠിനാധ്വാനം ചെയ്യാനും ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിലും ഒരു ഓൾറൗണ്ടർ എന്ന നിലയിൽ തിരിച്ചുവരാൻ ആയി എൻ്റെ ബൗളിംഗ് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.” സ്റ്റോക്സ് പറഞ്ഞു.

ഐപിഎല്ലിൽ നിന്നും ലോകകപ്പിൽ നിന്നും ഒഴിവാക്കുന്നത് ഭാവിയിലേക്കുള്ള ത്യാഗമാണെന്നുൻ സ്റ്റോക്സ് പറഞ്ഞു. ഐ പി എല്ലിൽ നിന്ന് നേരത്തെ താരം പിന്മാറിയിരുന്നു. മാത്രമല്ല ദീർഘകാലമായി ബൗളിംഗിൽ നിന്നും താരം വിട്ടുനിന്നിരുന്നു.

ഇംഗ്ലണ്ടിൻ്റെ ICC പുരുഷ T20 ലോകകപ്പ് പോരാട്ടം ജൂൺ 4 ന് സ്കോട്ട്ലൻഡിനെതിരായ മത്സരത്തോടെയാണ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയ, ഒമാൻ, നമീബിയ എന്നിവയ്‌ക്കെതിരെയും ഗ്രൂപ്പ് മത്സരങ്ങൾ ഉണ്ട്.