ബെൻ സ്റ്റോക്സിന് പരിക്ക്, നാലാം ടെസ്റ്റിൽ പന്ത് എറിയുന്ന കാര്യം സംശയത്തിൽ

ഓസ്‌ട്രേലിക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന് പരിക്ക്. ടെസ്റ്റിന്റെ രണ്ടാം ദിവസം ബൗൾ ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് താരം ഓവർ പൂർത്തിയാക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. തുടർന്ന് മാർക്ക് വുഡ് ആണ് ബെൻ സ്റ്റോക്സിന്റെ ഓവർ പൂർത്തിയാക്കിയത്.

ഇതോടെ ഓസ്‌ട്രേലിക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ബെൻ സ്റ്റോക്സ് ബൗൾ ചെയുന്ന കാര്യം സംശയത്തിലായി. കൂടാതെ ഹൊബാർട്ടിൽ നടക്കുന്ന അവസാന ആഷസ് ടെസ്റ്റിൽ താരം കളിക്കുമോ എന്നതും സംശയത്തിലായി. ജനുവരി 14നാണു പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ഹൊബാർട്ടിൽ ആരംഭിക്കുന്നത്. ആഷസ് പരമ്പര 3-0നഷ്ട്ടപെട്ടതിന് പിന്നാലെ ബെൻ സ്റ്റോക്സിന്റെ പരിക്ക് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ്.