“ഹാർദ്ദികിനെയും സ്റ്റോക്സിനെയും താരതമ്യം ചെയ്യാൻ ആകില്ല, സ്റ്റോക്സ് കിരീടം നേടിയിട്ടുണ്ട്”

ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്ന ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയയെയും ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സിനെയും താരതമ്യം ചെയ്യാൻ ആകില്ല എന്ന് മുൻ പാകിസ്താൻ വിക്കറ്റ് കീപ്പർ റഷീദ് ലതീഫ്. ഹാർദ്ദിക് നല്ല താരം ആണെങ്കിലും ബെൻ സ്റ്റോക്സുമായി താരതമ്യം ചെയ്യാൻ മാത്രം ഹാർദ്ദിക്ക് ആയിട്ടില്ല എന്ന് റഷീദ് ലതീഫ് പറയുന്നു. ബെൻ സ്റ്റോക്സ് ഇതിനകം തന്നെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്. അദ്ദേഹം പറഞ്ഞു.

സ്റ്റോക്സ്

സ്റ്റോക്സ് ലോകകപ്പും നിരവധി ടെസ്റ്റ് മത്സരങ്ങളും ടീമിനായി ജയിച്ചിട്ടുണ്ട്. കിരീടങ്ങൾ കിരീടങ്ങൾ തന്നെയാണെന്നും ഹാർദ്ദിക് ഇന്ത്യക്ക് ഒപ്പം അത് നേടിയിട്ടില്ല എന്നും ലതീഫ് പറഞ്ഞു. രണ്ട് ടീമുകൾ കളിക്കുന്ന പരമ്പരയിൽ ഹാർദ്ദിക് കളിച്ച പോലുള്ള ഇന്നിങ്സുകൾ സ്വാഭാവികം ആണെന്നും പാകിസ്താൻ താരം പറഞ്ഞു.