ഒളിമ്പിക്സിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അയക്കാൻ ബി.സി.സി.ഐയുടെ അനുമതി

Photo: Twitter/@BCCI
- Advertisement -

2028ലെ ലോസ് ആഞ്ചലോസ് ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപെടുത്തുകയാണെങ്കിൽ ഇന്ത്യയുടെ പുരുഷ – വനിതാ ക്രിക്കറ്റ് ടീമിനെ അയക്കാൻ അനുമതി നൽകി ബി.സി.സി.ഐ. കൂടാതെ അടുത്ത വർഷം ബിർമിങ്ഹാമിൽ വെച്ച് നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനെ വനിതാ ക്രിക്കറ്റ് ടീമിനെ അയക്കാനും ബി.സി.സി.ഐ അനുവാദം നൽകിയിട്ടുണ്ട്. ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപെടുത്തുകയാണെങ്കിൽ അത് ടി20 ഫോർമാറ്റിൽ ആവും ഉണ്ടാവുക.

കൂടാതെ ഇന്ത്യയുടെ വനിതാ ടീം 2021 അവസാനം ഓസ്ട്രേലിയയിൽ പര്യടനം നടത്തുമെന്നും ബി.സി.സി.ഐ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ബി.സി.സി.ഐയുടെ മീറ്റിങ്ങിലാണ് ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യയുടെ ക്രിക്കറ്റ് ടീമിനെ അയക്കുന്ന കാര്യത്തിൽ തീരുമാനം ആയത്. 1998ലെ കോമൺവെൽത്ത് ഗെയിംസിലാണ് അവസാനമായി ബി.സി.സി.ഐ ഒരു ഗെയിംസിനായി ടീമിനെ അയച്ചത്.

Advertisement