ദക്ഷിണാഫ്രിക്കന്‍ ബോര്‍‍‍ഡിനു ഇന്ത്യന്‍ ബോര്‍ഡിന്റെ സഹായം

Sports Correspondent

ഉടന്‍ ആരംഭിക്കുവാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗിന്റെ നടത്തിപ്പില്‍ ബിസിസിഐയുടെ സഹായമുണ്ടാകുമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ ഒരു തവണ ഐക്കണ്‍ താരങ്ങളെയും ഫ്രാഞ്ചൈസികളെയും എന്തിന് ഫിക്സ്ച്ചറുകള്‍ വരെ തയ്യാറാക്കിയ ശേഷം മാറ്റിവയ്ക്കേണ്ടി വരുന്ന ലീഗിനാണ് ഇപ്പോള്‍ ബിസിസിഐ സഹായിക്കാമെന്ന് ഏറ്റിരിക്കുന്നത്.

ഐപിഎല്‍ എന്ന ലോകത്തിലെ ഏറ്റവും വിജയകമായ ലീഗിന്റെ നടത്തില്‍ വെച്ച് പുലര്‍ത്തുന്ന പ്രൊഫഷണലിസം തന്നെയാണ് ബിസിസിഐയെ സമീപിക്കുവാന്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയെ പ്രേരിപ്പിച്ചിരിക്കുന്നത്. 2009ല്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടത്തപ്പെട്ടിരുന്നപ്പോളുള്ള സ്വീകാര്യതയും ബോര്‍ഡിനു ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്.

ബിസിസിഐ തങ്ങളുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നാണ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് തബാംഗ് മോറോ ഉറപ്പാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സഹായം ലീഗിനെ മികച്ച ഒന്നാക്കി മാറ്റുമെന്നു തബാംഗ് പ്രത്യാശ പ്രകടിപ്പിച്ചു. സൗത്താഫ്രിക്കന്‍ ബ്രോഡ്കാസ്റ്റ് കോര്‍പ്പറേഷന്‍ ലീഗിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റ് പങ്കാളിയാകുമെന്നും തബാംഗ് അറിയിച്ചു.