കൊറോണ വൈറസ് ബാധ ഭീഷണിയെ തുടർന്ന് ബി.സി.സി.ഐ ആഭ്യന്തര മത്സരങ്ങൾ എല്ലാം നിർത്തിവെച്ചു. പുതിയ ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെയാണ് ബി.സി.സി.ഐ ആഭ്യന്തര മത്സരങ്ങൾ നിർത്തിവെച്ചത്. കേന്ദ്ര സർക്കാർ നേരത്തെ തന്നെ കൂടുതൽ ആളുകൾ ഒത്തുകൂടുന്ന കായിക പരിപാടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇത് പ്രകാരം ഇറാനി കപ്പ്, സീനിയർ വനിതാ ഏകദിനം, വിസി ട്രോഫി,വനിതാ അണ്ടർ 19 ഏകദിനം, വനിതാ അണ്ടർ 19 ടി20 ലീഗ്, സൂപ്പർ ലീഗ്, അണ്ടർ 23 വനിതാ നോക്ക്ഔട്ട് തുടങ്ങിയവയും ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ബി.സി.സി.ഐ നിർത്തിവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രീമിയർ ലീഗും ബി.സി.സി.ഐ മാറ്റിവെച്ചിരുന്നു. ഏപ്രിൽ 15നെക്കാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നീട്ടിവെച്ചത്. കൂടാതെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ ബാക്കിയുള്ള രണ്ട് ഏകദിന മത്സരങ്ങളും കൊറോണ വൈറസ് ബാധയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.