ആവേശം ആദ്യ പകുതി, എ ടി കെ കൊൽക്കത്ത മുന്നിൽ

- Advertisement -

ഐ എസ് എൽ ഫൈനലിൽ ആദ്യ പകുതി ആവേശകരം. ഗോവയിൽ നടക്കുന്ന ഫൈനൽ ആദ്യ പകുതി അവസാനിക്കുമ്പോൾ എ ടി കെ കൊൽക്കത്ത ചെന്നൈയിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുകയാണ്. ഫൈനൽ കാണാൻ പ്രേക്ഷകർക്ക് അനുമതി ഇല്ലെങ്കിലും ആവേശം ഒട്ടും കുറയാത്ത പ്രകടനമാണ് ആദ്യ പകുതിയിൽ കാണാനായത്.

മത്സരം തുടക്കം മുതൽ അറ്റാക്കിംഗ് ഫുട്ബോൾ ആണ് ഇരു ടീമുകളും നടത്തിയത്. തുടക്കത്തിൽ തന്നെ ചെന്നൈയിന്റെ അവസരം പോസ്റ്റിൽ തട്ടി മടങ്ങി. മത്സരത്തിന്റെ പത്താം മിനുട്ടിൽ ഹാവിയർ ഹെർണാണ്ടസ് ആണ് എ ടി കെയ്ക്ക് ലീഡ് നൽകിയത്. റോയ് കൃഷ്ണയുടെ ക്രോസിൽ നിന്ന് ഒരു മനോഹരമായ സൈഡ് വോളിയിലൂടെയായിരുന്നു ഹവിയറിന്റെ ഗോൾ.

ഹവിയർ ഹെർണാണ്ടസിന്റെ ഈ സീസണിലെ ആദ്യ ഗോളാണ് ഇത്. 23ആം മിനുട്ടിൽ എ ടി കെയ്ക്ക് ലീഡ് ഇരട്ടിയാക്കാൻ സുവർണ്ണാവസരം ലഭിച്ചു എങ്കിലും രണ്ട് ഗോൾ ലൈൻ ക്ലിയറൻസ് സ്കോർ 1-0ൽ തന്നെ നിർത്തി. മറുവശത്ത് ചെന്നൈയിന്റെ ആക്രമണങ്ങൾ അരിന്ദാമും തടഞ്ഞു. ആദ്യ പകുതിയിൽ 38ആം മിനുട്ടിൽ റീയ് കൃഷ്ണ പരിക്കേറ്റ് പുറത്ത് പോയത് എ ടി കെയ്ക്ക് വലിയ ക്ഷീണമായി.

Advertisement