അഞ്ച് ഇന്ത്യന്‍ താരങ്ങളെ ദുബായിയിലേക്ക് അയയ്ച്ച് ബിസിസിഐ

- Advertisement -

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനു സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ അഞ്ച് ബൗളര്‍മാരെ നെറ്റ്സില്‍ ഉപയോഗിക്കുവാനായി ദുബായിയിലേക്ക് എത്തിച്ച് ബിസിസിഐ. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് ആവശ്യമായ പരിശീലനം ലഭിക്കുന്നതിനു വേണ്ടിയാണ് ബിസിസിഐയുടെ ഈ തീരുമാനം. അവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, സിദ്ധാര്‍ത്ഥ് കൗള്‍ എന്നിവര്‍ക്കൊപ്പം സ്പിന്നര്‍മാരായ മയാംഗ് മാര്‍ക്കണ്ഡേ, ഷാഹ്ബാസ് നദീം എന്നിവരെയും ദുബായിയില്‍ ഇന്ത്യന്‍ സംഘത്തിനു തുണയായി ബിസിസിഐ എത്തിക്കുകയായിരുന്നു.

സെപ്റ്റബര്‍ 18നു ഹോങ്കോംഗും സെപ്റ്റംബര്‍ 19നു പാക്കിസ്ഥാനുമാണ് ഇന്ത്യയുടെ എതിരാളികള്‍. മൂന്ന് ദിവസത്തേക്കാവും താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകുക. 17നു ശേഷം നാട്ടിലേക്ക് തിരിക്കുന്ന താരങ്ങള്‍ 19നു ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കും. തുടരെ രണ്ട് മത്സരങ്ങള്‍ വരുന്നതിനാലും ദുബായിയില്‍ ഗുണമേന്മയുള്ള നെറ്റ് ബൗളര്‍മാരും ഇല്ലാത്തിനാലുമാണ് ബിസിസിഐയുടെ ഈ തീരുമാനം. ഭുവനേശ്വര്‍ കുമാറിലും ജസ്പ്രീത് ബുംറയിലും അധിക സമ്മര്‍ദ്ദം ഒഴിവാക്കുവാനുമാണ് ഈ നീക്കം.

Advertisement