ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റിലെ ഘടനയിൽ വലിയ മാറ്റം വരുത്തുവാനൊരുങ്ങി ബിസിസിഐ. പുതിയ അണ്ടര്‍ 25 ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പദ്ധതിയിടുന്നുണ്ടെന്നാണ് അറിയുന്നത്. നിലവിലെ അണ്ടര്‍ 23 ടൂര്‍ണ്ണമെന്റുകള്‍ക്ക് പകരമായാണ് ഈ മാറ്റത്തിനായി ബിസിസിഐ ഒരുങ്ങുന്നത്.
രഞ്ജി ടീമിൽ ഇടം ലഭിയ്ക്കാത്ത അല്പം കൂടി സീനിയര്‍ ആയ താരങ്ങള്‍ക്ക് അവസരം ലഭിയ്ക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റമെന്നാണ് ലഭിയ്ക്കുന്ന വിവരം. രഞ്ജി ട്രോഫിയിൽ ഭാഗമല്ലാത്ത യുവ താരങ്ങള്‍ക്ക് കൂടുതൽ അവസരം ഇത് സൃഷ്ടിക്കുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ.
എന്നാൽ സംസ്ഥാന അസോസ്സിയേഷനുകളുടെ അഭിപ്രായം ചോദിച്ച് മാത്രമാവും ഈ തീരുമാനം. സംസ്ഥാനങ്ങളുടെ എ ടീമുകളുടെ ടൂര്‍ പോലത്തെ പദ്ധതിയാണ് ഇപ്പോള്‍ ബിസിസിഐ ലക്ഷ്യമാക്കുന്നത്.