നാല് ക്രിക്കറ്റ് താരങ്ങളെ അർജുന അവാർഡിന് നാമനിര്‍ദ്ദേശം ചെയ്തത് ബി.സി.സി.ഐ

- Advertisement -

നാല് ക്രിക്കറ്റ് താരങ്ങളെ  അർജുന അവാർഡിനായി നാമനിർദ്ദേശം ചെയ്ത് ബി.സി.സി.ഐ. ഇന്ത്യൻ ലോകകപ്പ് ടീമിലെ അംഗങ്ങളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് പുറമെ വനിതാ ക്രിക്കറ്റ് ടീമംഗം പൂനം യാദവിനെയുമാണ് ബി.സി.സി.ഐ അടുത്ത വർഷത്തെ അർജുന അവാർഡിനായി നാമനിർദ്ദേശം ചെയ്തത്. കായിക രംഗത്തെ മികച്ച സേവനങ്ങൾക്ക് നൽകുന്ന ബഹുമതിയാണ് അർജുന അവാർഡ്.

2018ൽ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദനക്ക് മാത്രമാണ് ക്രിക്കറ്റിൽ നിന്ന് അവാർഡ് ലഭിച്ചത്. ഈ അടുത്തിടെ നടന്ന ഇംഗ്ലണ്ട് വുമൺസിനെതിരായ പരമ്പരയിൽ ഇന്ത്യൻ വനിത ടീമിന് വേണ്ടി പൂനം യാദവ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഇന്ത്യക്ക് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് ഷമിക്കും ബുംറക്കും ജഡേജക്കും തുണയായത്. ഇതുവരെ 53 ക്രിക്കറ്റ് താരങ്ങൾക്ക് അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്

Advertisement