ഭാവിയില്‍ പിരിച്ച് വിടലുകളും വേതനം വെട്ടിക്കുറയ്ക്കലും വേണ്ടി വന്നേക്കാം – ബിസിസിഐ

- Advertisement -

കോവിഡ് കാരണം ക്രിക്കറ്റ് പൂര്‍ണ്ണമായും നിലച്ച സാഹചര്യത്തിലും ബിസിസിഐ കടുത്ത സാമ്പത്തിക നടപടികളിലേക്ക് പോയിട്ടില്ലായിരുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ ബോര്‍ഡ് എന്നാല്‍ ഭാവിയില്‍ ഇത്തരം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വന്നേക്കാം എന്ന സൂചനയാണ് നല്‍കുന്നത്. എല്ലാ ഘടകങ്ങളും പരിഗണിച്ച ശേഷം ചിലപ്പോള്‍ വേതനം വെട്ടി കുറയ്ക്കുകയോ പിരിച്ചു വിടലുകളിലേക്കോ ബോര്‍ഡ് നീങ്ങേണ്ട സാഹചര്യം ഉടലെടുത്തേക്കാം എന്നാണ് ഒരു സീനിയര്‍ ഒഫീഷ്യല്‍ പറയുന്നത്.

ഈ വിഷയം ഇതുവരെ ചര്‍ച്ച ചെയ്യേണ്ടി വന്നിട്ടില്ല, എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒരു മെച്ചവും വരുന്നില്ലെങ്കില്‍ ഈ നടപടികളിലേക്ക് പോകേണ്ടി വന്നേക്കാം എന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്‍ 2020 വിജയകരമായി നടക്കുന്നത് ബിസിസിഐയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി.

പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് തുകയൊന്നും നേരത്തെ വിവോ തന്നിരുന്ന പണത്തിന് മുന്നില്‍ ഒന്നുമല്ല എന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് ബിസിസിഐ ട്രഷറര്‍ വ്യക്തമാക്കി. ലോകത്തിലെ മറ്റു പ്രധാന ബോര്‍ഡുകളെല്ലാം താരങ്ങളുടെയും സ്റ്റാഫുകളുടെയും വേതനം നേരത്തെ തന്നെ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

Advertisement