മഗ്വയർ ജയിലിൽ തന്നെ, മാഞ്ചസ്റ്റർ ക്യാപ്റ്റൻ ഇല്ലാതെ കളിക്കേണ്ടി വരുമോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ ഇപ്പോഴും ഗ്രീസിൽ ജയിലിൽ കഴിയുകയാണ്. ഇന്ന് താരത്തിനെതിരായി കുറ്റങ്ങൾ ചാർത്തിക്കൊണ്ട് ഗ്രീക്ക് കോടതി ശിക്ഷ വിധിക്കും എന്നാണ് റിപ്പോർട്ടുകൾ. മഗ്വയറും സുഹൃത്തുക്കളും ചേർന്ന് പോലീസിനെയും മറ്റു ഗവൺമെന്റ് അധികാരികളെയും ശാരീരകമായി നേരിട്ടതായും നിയമനടപടികൾ തടസ്സപ്പെടുത്തിയതും കണക്കിലെടുത്താകും ഇന്ന് കോടതി ആദ്യ നടപടി പ്രഖ്യാപിക്കുക.

മഗ്വയറിനെ ജയിൽ മോചിതനാക്കുക എളുപ്പമാകില്ല എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനെ പ്രീസീസൺ ക്യാമ്പ് തുടങ്ങും മുമ്പ് തിരികെ കിട്ടില്ലെ എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പ് ഇപ്പോൾ ആശങ്കപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വർഷം മുമ്പ് റെക്കോർഡ് തുകയ്ക്ക് സൈൻ ചെയ്ത താരമാണ് മഗ്വയർ.

ഗ്രീസിൽ അവധി ആഘോഷിക്കാൻ പോയതിന് ഇടയിലാണ് ഇംഗ്ലീഷ് പ്രതിരോധനിരക്കാരൻ അറസ്റ്റിലായത്‌. ഗ്രീസിലെ നഗരമായ മൗകോനോസിൽ ഒരു ബാറിന് പുറത്ത് നന്ന സംഘർഷത്തിന്റെ പേരിലാണ് മഗ്വയർ അറസ്റ്റിലായത്. മഗ്വയറും സുഹൃത്തുക്കളും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട പോലീസിനെയും ഇവർ മർദ്ദിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Advertisement