ക്രിക്കറ്റ് പുനരാരംഭിക്കുന്നതിന് മുൻപായി മാർഗനിർദേശങ്ങൾ പുറത്തുവിട്ട് ബി.സി.സി.ഐ

- Advertisement -

കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സംസഥാന ഘടകങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി ബി.സി.സി.ഐ. പരിശീലനം നടത്തുന്ന താരങ്ങളുടെ ആരോഗ്യ സുരക്ഷയുടെ പൂർണ ചുമതല സംസ്ഥാന ഘടകങ്ങൾക്കാണെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്.

പരിശീലനം തുടങ്ങുന്നതിന് മുൻപ് താരങ്ങൾ കൊറോണ വൈറസ് ബാധ മൂല പരിശീലനത്തിന് ഉണ്ടാവുന്ന അപകട സാധ്യതകൾ മനസ്സിലാക്കി സമ്മത പാത്രത്തിൽ ഒപ്പിടുകയും വേണം. കൂടാതെ 60 വയസ്സിന് പ്രായമുള്ള വ്യക്തികൾക്കും ആരോഗ്യ പ്രശനങ്ങൾ ഉള്ള വ്യക്തികൾക്കും പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ അനുമതി ഉണ്ടാവില്ല. ഇത് പ്രകാരം സപ്പോർട്ടിങ് സ്റ്റാഫുകൾ, ഗ്രൗണ്ട് സ്റ്റാഫുകൾ എന്നിവർ 60 വയസ്സിന് മുകളിൽ ആണെങ്കിൽ ക്യാമ്പിൽ പങ്കെടുന്നതിന് അനുമതി നിഷേധിക്കും.

പരിശീലനം ക്യാമ്പ് തുടങ്ങുന്നതിന് മുൻപ് താരങ്ങൾ അടുത്തിടെ ചെയ്ത യാത്രയുടെ വിവരങ്ങൾ ഓൺലൈൻ ആയി മെഡിക്കൽ ടീമിനെ അറിയിക്കുകയും വേണം. മൂന്ന് ദിവസനുള്ളിൽ 2 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയ നെഗറ്റീവ് ആയെങ്കിൽ മാത്രമേ താരങ്ങൾക്ക് പരിശീലനം ക്യാമ്പിൽ പങ്കെടുക്കാൻ കഴിയുകയുള്ളു. സ്റ്റേഡിയത്തിലേക്ക് വരാൻ സ്വന്തം വാഹനം ഉപയോഗിച്ച് വരാനും N95 മാസ്ക് ധരിക്കാനും ബി.സി.സി.ഐ നിർദേശിച്ചിട്ടുണ്ട്. കൂടാതെ പരിശീലന സമയത്തും പൊതുസ്ഥലങ്ങളിലും കണ്ണട ഉപയോഗിക്കാനും ബി.സി.സി.ഐ നിർദേശിച്ചിട്ടുണ്ട്. കൂടാതെ മുഖ്യ മെഡിക്കൽ ഓഫീസർ പരിശീലന ക്യാമ്പിന്റെ ആദ്യ ദിവസം തന്നെ ഒരു വെബ്ബിനാർ നടത്തി താരങ്ങൾക്ക് വേണ്ട നിർദേശങ്ങൾ കൈമാറണമെന്നും ബി.സി.സി.ഐ നിർദേശിച്ചിട്ടുണ്ട്.

Advertisement