സിംബാബ്വേ ക്രിക്കറ്റിനെ സഹായിക്കുവാനായി കൂടുതല്‍ ഫണ്ട് നല്കുവാനൊരുങ്ങുന്ന ഐസിസിയുടെ നടപടിയില്‍ അതൃപ്തിയും എതിര്‍പ്പും അറിയിച്ച് ബിസിസിഐ. ബോര്‍ഡില്‍ നിന്ന് പണം ലഭിക്കാത്തതിനാല്‍ മുന്‍ നിര താരങ്ങളില്‍ പലരും മത്സരങ്ങളില്‍ നിന്ന് പിന്മാറിയ സാഹചര്യം സിംബാബ്വേയില് ഉടലെടുത്തിരുന്നു. ശക്തി ക്ഷയിച്ച സിംബാബ്വേ പാക്കിസ്ഥാനോട് അഞ്ച് ഏകദിനങ്ങളിലും പരാജയപ്പെടുകയും ചെയ്തു.
ഇതിനിടെ ഐസിസിയില്‍ നിന്ന് താരങ്ങളുടെ പണം നല്കുവാന് സാമ്പത്തിക സഹായം സിംബാബ്വേ ക്രിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. ജൂലൈ 2നു ഐസിസി ചെയര്മാന് ശശാങ്ക് മനോഹര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി ഇതിനു അനുകൂലമായ തീരൂമാനവും കൈക്കൊണ്ടും. എന്നാല്‍ ഇപ്പോള്‍ ഈ നടപടിയില്‍ എതിര്‍പ്പുമായി ബിസിസിഐ രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ അവസ്ഥ പരിഗണിച്ച് ഇതിനു ഐസിസി മുതിരരുതെന്നാണ് ബിസിസിഐ വക്താക്കള്‍ അറിയിച്ചിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial