ബിസിസിഐയ്ക്ക് നികുതി ഇളവ് നിഷേധിക്കേണ്ട കാര്യമില്ല – ഐടി ട്രൈബ്യൂണൽ

Sports Correspondent

ബിസിസിഐയുടെ നടത്തിപ്പ് ബിസിനസ്സ് തന്നെയാണെന്നും അവര്‍ക്ക് നികുതി ഇളവ് അനുവദിക്കേണ്ട കാര്യമില്ലെന്നുമുള്ള ആദായ നികുതി വകുപ്പിന്റെ ആവശ്യം തള്ളി ഐടി ട്രൈബ്യൂണൽ.

എന്നാൽ ഐപിഎൽ പോലുള്ള ടൂര്‍ണ്ണമെന്റിൽ നിന്ന് സൃഷ്ടിക്കുന്ന വരുമാനം ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുവാനാണ് ഉപയോഗിക്കുന്നതെന്നാണ് ബിസിസിഐയുടെ വക്കീലുമാര്‍ വിജയകരമായി വാദിക്കുകയായിരുന്നു.

ബിസിസിഐയ്ക്ക് വളരെ അനുകൂലമായ വിധിയാണെന്നാണ് ബിസിസിഐ ട്രഷറര്‍ അരുൺ ധമാൽ വ്യക്തമാക്കിയത്.