ഈ ഐ എസ് എല്ലിൽ അനിരുദ്ധ് താപ ചെന്നൈയിനെ നയിക്കും

Picsart 11 15 09.00.30

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിൽ ഇന്ത്യൻ യുവ മിഡ്ഫീൽഡർ അനിരുദ്ധ് താപ്പ ചെന്നൈയിൻ എഫ്സിയെ നയിക്കും. താപയെ ഐ എസ് എൽ ക്യാപ്റ്റൻ ആയി നിയമിച്ചതായി ഇന്ന് ചെന്നൈയിൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഫതോർഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തോടെ ഐഎസ്എൽ എട്ടാം പതിപ്പിന് തുടക്കമാകാൻ ഇരിക്കുകയാണ്. അവസാന ആറു വർഷമായി ചെന്നൈയിന് ഒപ്പം ഉള്ള താരമാണ് അനിരുദ്ധ് താപ. രണ്ട് ഐ എസ് എൽ കിരീടം താരം ചെന്നൈയിന് ഒപ്പം നേടിയിട്ടുണ്ട്.

“ക്യാപ്റ്റനായി നിയമിതനായത് തനിക്ക് വലിയ മാറ്റമൊന്നും വരുത്തില്ല എന്ന് താപ പറഞ്ഞു ഞാൻ കരുതുന്നു. “ആറ് വർഷമായി ഞാൻ ഇവിടെയുണ്ട്, അതിനാൽ ക്ലബ്ബിന് എന്താണ് വേണ്ടതെന്ന് മനസിലാക്കാൻ തനിക്ക് പ്രയാസമില്ല. ക്യാപ്റ്റൻ എന്ന നിലയിൽ ഒരു അധിക ഉത്തരവാദിത്തമുണ്ട്.” താപ പറഞ്ഞു

Previous articleബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള പാകിസ്താൻ സ്ക്വാഡ് പ്രഖ്യാപിച്ചു
Next articleബിസിസിഐയ്ക്ക് നികുതി ഇളവ് നിഷേധിക്കേണ്ട കാര്യമില്ല – ഐടി ട്രൈബ്യൂണൽ