പ്രത്യേക പൊതുയോഗം വിളിച്ച് ബിസിസിഐ

Sports Correspondent

സ്പെഷ്യല്‍ ജനറല്‍ ബോഡി യോഗം കൂടുവാന്‍ തീരുമാനിച്ച് ബിസിസിഐ. വരുന്ന ക്രിക്കറ്റ് സീസണ്‍ എങ്ങനെ നടത്തുവാനാകുമെന്ന ചര്‍ച്ചയ്ക്കായാണ് പൊതുയോഗം വിളിച്ചിരിക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.മേയ് 29ന് വിര്‍ച്വലായാണ് മീറ്റിംഗ് നടക്കുക. ജയ് ഷാ സംസ്ഥാന അസോസ്സിയേഷനുകള്‍ക്ക് ഇത് സംബന്ധിച്ച കുറിപ്പ് കൈമാറിയെന്നാണ് അറിയുന്നത്.

ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ നടക്കുന്ന ടി20 ലോകകപ്പ് സംബന്ധിച്ച ചര്‍ച്ചകളും ഈ മീറ്റിംഗില്‍ നടക്കുമെന്നാണ് അറിയുന്നത്. കരുതല്‍ വേദിയായി പ്രഖ്യാപിച്ച യുഎഇയിലേക്ക് ലോകകപ്പ് മാറ്റിയേക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ ഈ മീറ്റിംഗ്.