ബെൻസീമയുടെ വരവ് ഫ്രാൻസിനെ കൂടുതൽ ശക്തരാക്കും എന്ന് ദെഷാംസ്

16213603996520 (1)
Credit: Twitter
- Advertisement -

നീണ്ട കാലത്തിനു ശേഷം തിരികെയെത്തിയ ബെൻസീമ ഫ്രാൻസിനെ കൂടുതൽ ശക്തരാക്കും എന്ന് പരിശീലകൻ ദെഷാംസ് പറഞ്ഞു. 2015ന് ശേഷം ആദ്യമായാണ് ബെൻസീമ ഫ്രഞ്ച് ടീമിൽ എത്തുന്നത്. ബെൻസീമയുടെ വരവോടെ തങ്ങൾ യൂറോ കപ്പിലെ ഫേവറിറ്റുകൾ ആകും എന്നും ദെഷാംസ് പറഞ്ഞു. ഫ്രഞ്ച് ടീമിൽ ഇരിക്കെ സഹതാരത്തിന്റെ വീഡിയോ ടേപ് ഭീഷണിപ്പെടുത്താൻ ആയി ഉപയോഗിച്ചതിനു ശേഷമായിരുന്നു ദെഷാംസ് ബെൻസീമയെ ടീമിൽ എടുക്കാതെ ആയത്.

ഇത്തവണ ടീമിൽ എടുക്കാൻ ആയി താൻ മുഴുവൻ താരങ്ങളോടും സംസാരിച്ചു എന്നും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു എന്നും ദെഷാംസ് പറഞ്ഞു. ബെൻസീമയ്ക്ക് ജിറൂഡിനൊപ്പം ആദ്യ ഇലവനിൽ എത്താൻ മത്സരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു‌. താൻ എട്ടു ഫോർവേഡുകളെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തന്റെ ഉദ്ദേശം അറ്റാക്ക് ചെയ്യുക തന്നെയാണെന്നും ഫ്രഞ്ച് പരിശീലകൻ പറഞ്ഞു

Advertisement