തുടർച്ചയായ രണ്ടാം സീസണിലും ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കി എഡേഴ്സൺ

20210519 112905
Credit: Twitter
- Advertisement -

മാഞ്ചസ്റ്റർ സിറ്റി താരമായ എഡേഴ്സൺ ഈ പ്രീമിയർ ലീഗ് സീസണിലെ ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കി. ഇന്നലെ ലെസ്റ്റർ സിറ്റിക്ക് എതിരെ ചെൽസി ഗോൾ കീപ്പർ മെൻഡി ഗോൾ വഴങ്ങിയതോടെയാണ് ഈ സീസണിലെ ഗോൾഡൻ ഗ്ലോവ് എഡേഴ്സൺ ഉറപ്പിച്ചത്. എഡേഴ്സന് ഇത്തവണ 18 ക്ലീൻ ഷീറ്റുകളാണ് ഉള്ളത്. മെൻഡിക്ക് 16 ക്ലീൻ ഷീറ്റാണ് ഉള്ളത്‌. ഇത് തുടർച്ചയായ രണ്ടാം സീസണിലാണ് എഡേഴ്സൺ പ്രീമിയർ ലീഗിൽ ഗോൾഡൻ ഗ്ലോവ് നേടുന്നത്. ഇതിനു മുമ്പ് ജോ ഹാർട് മാത്രമാണ് തുടർച്ചയായ സീസണുകളിൽ ഗോൾഡൻ ഗ്ലോവ് നേടിയിട്ടുള്ളത്. ജോ ഹാർട് 2010 മുതൽ 2013 വരെ തുടർച്ചയായ മൂന്ന് സീസണുകളിൽ ഗോൾഡൻ ഗ്ലോവ് നേടിയിരുന്നു‌

അവസാന മൂന്ന് സീസണിലും ബ്രസീലിയൻ ഗോൾ കീപ്പർമാരാണ് ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണ് മുമ്പ് അലിസൺ ആയിരുന്നു ഗോൾഡൻ ഗ്ലോവ് നേടിയത്.

Advertisement