BCCI പ്രഖ്യാപിച്ച സമ്മാനത്തുകയിൽ നിന്ന് ലോകകപ്പ് ജയിച്ച ഒരോ താരത്തിനും 5 കോടി വീതം ലഭിക്കും

Newsroom

കഴിഞ്ഞയാഴ്ച, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആവേശകരമായ ഫൈനൽ ജയിച്ച് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് BCCI പാരിതോഷികം പ്രഖ്യാപിച്ചിരുന്നു‌‌. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) മൊത്തം 125 കോടി രൂപയുടെ പ്രൈസ് മണി ഡിവിഷൻ ആയിരുന്നു പ്രഖ്യാപിച്ചത്.

കോടി 24 07 06 12 38 25 446

ടീമിലെ 15 കളിക്കാർക്കും ഒപ്പം കോച്ച് രാഹുൽ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം ലഭിക്കും. ദ്രാവിഡ് ഒഴികെയുള്ള കോച്ചിംഗ് ഗ്രൂപ്പിന് 2.5 കോടി രൂപ വീതവും ബാക്ക്‌റൂം സ്റ്റാഫ് അംഗങ്ങൾക്ക് 2 കോടി രൂപയും സമ്മാനമായി ലഭിക്കും. കൂടാതെ, ടീമിൻ്റെ വിജയത്തിന് അമൂല്യമായ സംഭാവനകൾ നൽകിയതിന് സെലക്ഷൻ കമ്മിറ്റിക്കും റിസർവ് കളിക്കാർക്കും ഒരു കോടി രൂപ വീതം നൽകിയും ആദരിക്കും.

ഒരു മത്സരവും കളിച്ചില്ല എങ്കിലും ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണും 5 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും.