സിംബാബ്‍വേ പരമ്പര പുനഃക്രമീകരിക്കുവാനൊരുങ്ങി ബംഗ്ലാദേശ്

Sports Correspondent

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തുന്നതുമായി ബന്ധപ്പെട്ട് സിംബാബ്‍വേയുടെ ബംഗ്ലാദേശ് പരമ്പര പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകള്‍ തേടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ജനുവരി 2019ല്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമായി സിംബാബ്‍വേ ബംഗ്ലാദേശില്‍ എത്തുമെന്നായിരുന്നു നേരത്തെയെടുത്ത തീരുമാനം. എന്നാല്‍ ഈ സമയത്ത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകളാണിപ്പോള്‍ പുതിയ മാറ്റത്തിനു ഇടയായേക്കുമെന്നു കരുതുന്നത്.

പരമ്പര 2018 ഒക്ടോബറില്‍ നടത്തുന്നതാണ് ഇപ്പോള്‍ ബോര്‍ഡ് ആലോചിക്കുന്നത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നേരത്തെ ഒക്ടോബറില്‍ നടത്താമെന്നാണ് കരുതിയതെങ്കിലും പൊതു തിരഞ്ഞെടുപ്പും ആ സമയത്ത് വരുന്നതിനാല്‍ ജനുവരി 2019ലേക്ക് ബിപിഎല്‍ മാറ്റുവാനുള്ള ശ്രമത്തിലാണ് ബോര്‍ഡ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial