ധാക്ക പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്ന അതേ സമയം ദേശീയ കരാറോ വേതന ഘടനയോ ഇല്ലാത്ത ബംഗ്ലാദേശ് താരങ്ങള്‍ക്ക് സാമ്പത്തിക പിന്തുണയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കൊറോണ മൂലം രാജ്യത്തെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും നിര്‍ത്തിവെച്ച സാഹചര്യത്തില്‍ താരങ്ങളുടെ ചെലവുകള്‍ക്കായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ ഈ സാമ്പത്തിക സഹായം.
ഓരോ താരങ്ങള്‍ക്കും ഒറ്റത്തവണയായി 30,000 ബംഗ്ലാദേശ് ടാക്കയാണ് ബോര്‍ഡ് നല്‍കുന്നത്. വിവിധ ക്ലബ്ബുകള്‍ നിന്ന് ഭാഗികമായി മാത്രം ഈ താരങ്ങള്‍ക്ക് പണം ലഭിച്ചിരിക്കാം എന്നതിനാല്‍ തന്നെ താരങ്ങള്‍ക്ക് കാര്യങ്ങള്‍ പ്രയാസകരമാകുമെന്നതിനാലാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഈ സഹായം പ്രഖ്യാപിച്ചതെന്ന് പ്രസിഡന്റ് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.