ലക്ഷ്യം ലോകകപ്പും ആഷസ് വിജയവും: ട്രെവര്‍ ബെയിലിസ്സ്

Sports Correspondent

ലോകകപ്പ് വിജയവും ആഷസില്‍ ഓസ്ട്രേലിയയെ വീഴ്ത്തി പരമ്പര സ്വന്തമാക്കുകയുമാണ് ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന വലിയ ലക്ഷ്യങ്ങളെന്ന് പറഞ്ഞ് ഇംഗ്ലണ്ട് മുഖ്യ കോച്ച് ട്രെവര്‍ ബെയിലിസ്സ്. ഇംഗ്ലണ്ട് ഇതുവരെ ഒരു അന്താരാഷ്ട്ര 50 ഓവര്‍ ടൂര്‍ണ്ണമെന്റ് വിജയിച്ചിട്ടില്ല. ലോകകപ്പ് ഇംഗ്ലണ്ടിലാണെന്നതിനാല്‍ നാട്ടില്‍ ആ നേട്ടം സ്വന്തമാക്കാനായാല്‍ അത് വലിയൊരു നേട്ടമായിരിക്കും ഇംഗ്ലണ്ട് ക്രിക്കറ്റിനു. അത് സാധിച്ചാല്‍ ആഷസും തിരിച്ച് പിടിക്കാന്‍ ഇംഗ്ലണ്ടിനു കൂടുതല്‍ ആത്മവിശ്വാസമാവുമെന്ന് ബെയിലിസ്സ് പറഞ്ഞു.

സെപ്റ്റംബറില്‍ ഇംഗ്ലണ്ടിന്റെ ചുമതലയില്‍ നിന്ന് സ്വയം ഒഴിവാകാനൊരുങ്ങുന്ന ബെയിലിസ്സ് നാല് വര്‍ഷത്തിനു ശംഷം പടിയിറങ്ങുമ്പോള്‍ ഈ ഇരട്ട നേട്ടം സ്വന്തമാക്കി മടങ്ങാനാകും ആഗ്രഹിക്കുന്നത്.