ഇന്ത്യയുടെ ടി20 മത്സരത്തിന് ബാനറുകൾക്കും പോസ്റ്ററുകൾക്കും നിരോധനം

Photo: Reuters

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നാളെ ഗുവഹാത്തിയിൽ വെച്ച് നടക്കുന്ന ആദ്യ ടി20 മത്സരത്തിന് ബാനറുകൾക്കും പോസ്റ്ററുകൾക്കും നിയന്ത്രണം. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ബാനറുകൾ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവക്കും വിലക്ക് ഏർപെടുത്തിയിട്ടുണ്ട്.

സിക്‌സും ഫോറും എഴുതിയ സ്പോൺസർമാരുടെ പ്ലക്കാർഡുകളും അനുവദിക്കില്ലെന്ന് ആസാം ക്രിക്കറ്റ് ബോർഡ് സെക്രട്ടറി ദേവ്ജിത് സൈകിയ പറഞ്ഞു. ബാനറുകൾക്ക് പുറമെ എഴുതുന്ന മാർക്കർ പേനകൾക്കും വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. എന്നാൽ ഈ വിലക്കുകൾ നിലവിൽ സംസ്ഥാനത്ത് നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

2017ൽ ഓസ്‌ട്രേലിയൻ ടീമിന്റെ ബസിനെതിരെ ആരാധകർ കല്ലെറിഞ്ഞ സംഭവമാണ് സുരക്ഷാ വർദ്ധിപ്പിക്കാൻ കാരണമെന്നും അസോസിയേഷൻ അറിയിച്ചു.

Previous articleടെർ സ്റ്റേഗൻ കാറ്റലൻ ഡെർബിയിൽ കളിക്കില്ല
Next articleഒന്നാം സ്ഥാനത്ത് തിരികെയെത്താൻ എ ടി കെ ഇന്ന് മുംബൈ സിറ്റിക്ക് എതിരെ