നാഷണൽ ക്രിക്കറ്റ് ലീഗിൽ ഡ്യൂക്ക് ബോളുകള്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

Sports Correspondent

വിദേശ പര്യടനങ്ങള്‍ക്കുള്ള തയ്യാറെടുപ്പെന്ന നിലയിൽ നാഷണൽ ക്രിക്കറ്റ് ലീഗിൽ ഡ്യൂക്ക് ബോളുകള്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ച് ബംഗ്ലാദേശ്. രാജ്യത്തെ പരമ്പരാഗതമായ ഫസ്റ്റ് ക്ലാസ് ടൂര്‍ണ്ണമെന്റ് ആണ് എന്‍സിഎൽ. ഒക്ടോബര്‍ 10 മുതൽ നവംബര്‍ 17 വരെയാണ് ടൂര്‍ണ്ണമെന്റ്.

ഇപ്പോള്‍ ഉപയോഗിക്കുന്ന എസ്ജി ബോളുകള്‍ മാറ്റിയാണ് ഡ്യൂക്ക് ബോളുകള്‍ ഉപയോഗിക്കുവാന്‍ പോകുന്നത്. നിലവിൽ ഇംഗ്ലണ്ടിലും വെസ്റ്റിന്‍ഡീസിലുമാണ് ഡ്യൂക്ക് ബോളുകള്‍ ഉപയോഗിക്കുന്നത്.

മറ്റ് ടെസ്റ്റ് രാജ്യങ്ങളിൽ കുക്കുബൂറയും ഇന്ത്യയില്‍ എസ്ജിയും ആണ് ഉപയോഗിക്കുന്നത്.