അപരാജിത കുതിപ്പ് തുടരുന്നു, നാപോളി ഇറ്റലിയിൽ ഒന്നാമത്

നാപോളി അവരുടെ മികച്ച ഫോം തുടരുകയാണ്. ഇന്ന് സീരി എ സീസണിലെ അവരുടെ നാലാം വിജയം നാപോളി സ്വന്തമാക്കി. ഇന്ന് സ്പെസിയക്ക് എതിരെ നടന്ന മത്സരത്തിൽ ഒരു 89ആം മിനുട്ട് ഗോളിൽ ആയിരുന്നു നാപോളിയുടെ വിജയം. നാപോളിക്ക് ആയി 89ആം മിനുട്ടിൽ യുവ താരം ജിയകൊമോ റാസ്പൊദോരി ആണ് നാപോളിക്കായി വിജയ ഗോൾ നേടിയത്‌. താരത്തിന്റെ നാപോളി കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്.

നാപോളി ഈ വിജയത്തോടെ 6 മത്സരങ്ങളിൽ 14 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു‌. എന്നാലും അറ്റലാന്റ അവരുടെ അടുത്ത മത്സരം ജയിച്ചാൽ നാപോളിക്ക് ഒന്നാം സ്ഥാനം നഷ്ടമാകും. നാപോളി ഈ സീസണിൽ ഇതുവരെ പരാജയം നേരിട്ടിട്ടില്ല.