സെയിന്റ് ലൂസിയയിൽ ബംഗ്ലാദേശിന്റെ നില പരുങ്ങലില്‍. രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്ക് കാര്യമായ ചെറുത്ത് നില്പ് ഉയര്‍ത്തുവാനാകാതെ പോയപ്പോള്‍ 132/6 എന്ന നിലയിലാണ് ടീം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍.
ബംഗ്ലാദേശ് ഇപ്പോളും 42 റൺസ് പിന്നിലായാണ് നിലകൊള്ളുന്നത്. കെമര്‍ റോച്ച് മൂന്നും അൽസാരി ജോസഫ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ 42 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ ആണ് ടീമിന്റെ ടോപ് സ്കോറര്‍.
ഇന്നിംഗ്സ് തോൽവി ഒഴിവാക്കി വീന്‍ഡീസിനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ 4 വിക്കറ്റ് കൈവശമുള്ള ബംഗ്ലാദേശിന് സാധിക്കുമോ എന്നതാണ് നാലാം ദിവസത്തെ ആദ്യ സെഷനിൽ ഏവരും ഉറ്റു നോക്കുക. 16 റൺസുമായി നൂറുള്‍ ഹസനും റണ്ണൊന്നുമെടുക്കാതെ മെഹ്ദി ഹസനുമാണ് ക്രീസിലുള്ളത്.