ശ്രീലങ്കന്‍ പരമ്പരയ്ക്ക് മുമ്പ് ബംഗ്ലാദേശ് റസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തും

- Advertisement -

ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായി ബംഗ്ലാദേശ് റസിഡന്‍ഷ്യല്‍ ക്യാമ്പ് നടത്തുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കരുതല്‍ നടപടിയെന്ന നിലയില്‍ ബംഗ്ലാദേശ് ബോര്‍ഡ് വലിയ ഒരു സംഘത്തെയാവും തിരഞ്ഞെടുക്കുക. സെപ്റ്റംബര്‍ 21ന് റസിഡന്‍ഷ്യല്‍ ക്യാമ്പ് ആരംഭിക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിശീലനത്തിനും സന്നാഹ മത്സരങ്ങള്‍ക്കും ശേഷം ചുരുക്കിയ സ്ക്വാഡ് പ്രഖ്യാപിക്കുമെന്നാണ് ബോര്‍ഡ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ആരെങ്കിലും പരമ്പരയിലോ ക്യാമ്പിലോ പോസിറ്റീവ് ആകുകയാണെങ്കില്‍ എന്ത് ചെയ്യണമെന്നതും ബംഗ്ലാദേശ് ബോര്‍ഡ് മെഡിക്കല്‍ യൂണിറ്റുമായി ചര്‍ച്ച ചെയ്ത് വരികയാണ്.

തിരഞ്ഞെടുത്ത ക്രിക്കറ്റര്‍മാരുടെ വീടുകളില്‍ സെപ്റ്റംബര്‍ 18ന് ചെന്ന് കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം നെഗറ്റീവ് ആയവരെ സെപ്റ്റംബര്‍ 20ന് ഹോട്ടലില്‍ എത്തിച്ച് പരിശീലനത്തിന് സെപ്റ്റംബര്‍ 21ന് ആരംഭം കുറിയ്ക്കുമെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ ഇപ്പോളത്തെ പദ്ധതി.

Advertisement