ഏറെ കാലത്തെ ചർച്ചകൾക്ക് ശേഷം പാകിസ്ഥാനിൽ ടെസ്റ്റ് മത്സരം കളിയ്ക്കാൻ സമ്മതമറിയിച്ച് ബംഗ്ളദേശ് ക്രിക്കറ്റ് ബോർഡ്. ഒരുപാട് ചർച്ചകൾക്ക് ഒടുവിലാണ് പാകിസ്ഥാനിൽ ടെസ്റ്റ് മത്സരം കളിക്കാൻ ബംഗ്ലാദേശ് സമ്മതം അറിയിച്ചത്.
ഇത് പ്രകാരം ബംഗ്ലാദേശ് പാകിസ്ഥാനിൽ 3 ടി20 മത്സരവും ഒരു ഏകദിന മത്സരവും ഒരു ടെസ്റ്റ് മത്സരവും കളിക്കും. പുതിയ ഫിക്‌സചർ പ്രകാരം മൂന്ന് ഘട്ടങ്ങളായാണ് ബംഗ്ലാദേശ് പാകിസ്ഥാനിൽ പര്യടനം നടത്തുക. ആദ്യ ഘട്ടത്തിൽ മൂന്ന് ടി20 മത്സരങ്ങളാണ് ബംഗ്ലാദേശ് കളിക്കുക. ഇത് ജനുവരി 24, 25, 26 തിയ്യതികളിലായി നടക്കും. ലാഹോറിൽ വെച്ചാണ് മത്സരങ്ങൾ മുഴുവൻ നടക്കുക.
തുടർന്ന് ഫെബ്രുവരി 7 മുതൽ 11 വരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ ടെസ്റ്റ് മത്സരം റാവൽപിണ്ടിയിൽ വെച്ച് നടക്കും. തുടർന്ന് മൂന്നാം ഘട്ട പര്യടനത്തിൽ ഏപ്രിൽ 3ന് കറാച്ചിയിൽ വെച്ച് ഒരു ഏകദിനവും ബംഗ്ളദേശ് കളിക്കും. തുടർന്ന് ഏപ്രിൽ 5 മുതൽ 9 വരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ രണ്ടാം ടെസ്റ്റ് മത്സരം നടക്കും.