കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് താരങ്ങള്‍ ബയോ ബബിളില്‍ സ്ഥിതി ചെയ്യുന്ന സ്ഥിതി ഒഴിവാക്കുവാനും താരങ്ങളുടെ വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായും ബംഗ്ലാദേശ് റൊട്ടേഷന്‍ പോളിസി ഉടന്‍ കൊണ്ടു വരുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശ് ചീഫ് സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍ ആണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഇംഗ്ലണ്ടും ന്യൂസിലാണ്ടും വിജയകരമായി റൊട്ടേഷന്‍ പോളിസി നടപ്പിലാക്കി വരികയാണെന്നും അതിനാല്‍ തന്നെ ബംഗ്ലാദേശിനും ആ രീതിയിലേക്ക് പോകുവാനുള്ള താല്പര്യം ഉണ്ടെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അതിനുള്ള നടപടികളുടെ കൂടിയാലോചന ആരംഭിച്ചുവെന്നും മിന്‍ഹാജുല്‍ പറഞ്ഞു. ശ്രീലങ്കന്‍ പരമ്പരയ്ക്ക് ശേഷം ഇതിന്മേലുള്ള കൂടുതല്‍ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം ആരെല്ലാം അടുത്ത പരമ്പരയ്ക്ക് ലഭ്യമാകുമെന്നും ഇല്ലെന്നും ബോര്‍ഡിന് അറിയാനാകുമെന്നും അത് അനുസരിച്ച് സ്ക്വാഡുകള്‍ ടീമിന് തിരഞ്ഞെടുക്കുവാനും ആകുമെന്നും മിന്‍ഹാജുല്‍ വ്യക്തമാക്കി. ഒരു താരത്തിന്റെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ അദ്ദേഹത്തിന് ആവശ്യമായ വിശ്രമവും ആവശ്യമാണെന്ന് ബോര്‍ഡിന് വ്യക്തമായ ബോധ്യമുണ്ടെന്നും മിന്‍ഹാജുല്‍ സൂചിപ്പിച്ചു.