സാഞ്ചോയെ നഷ്ടപ്പെട്ടതിൽ വേദനയില്ല എന്ന് പെപ് ഗ്വാർഡിയോള

20210320 111647
- Advertisement -

ഡോർട്മുണ്ട് താരം സാഞ്ചോ മുമ്പ് മാഞ്ചസ്റ്റർ സിറ്റി താരമായിരുന്നു. താരത്തെ അന്ന് നഷ്ടപ്പെട്ടതിനെ ഓർത്ത് ഇപ്പോൾ യാതൊരു നഷ്ടബോധവും ഇല്ല എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞു. സാഞ്ചോ സിറ്റി വിട്ട് പോകണം എന്ന് സ്വയം തീരുമാനിച്ചതാണ്. താരത്തെ നിലനിർത്തണം എന്നായിരുന്നു ക്ലബിന്റെ ആഗ്രഹം. പക്ഷെ ഒരാൾ ക്ലബ് വിടണം എന്ന് പറഞ്ഞാൽ അതിന് അനുവദിക്കാനെ ആകു എന്ന് പെപ് പറഞ്ഞു.

സാഞ്ചോയ്ക്ക് എല്ലാ വിധ ആശംസകളും താൻ നേർന്നിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ കളിക്കുമ്പോളൊഴികെ താരം നന്നായി കളിച്ചോട്ടെ എന്നും ഗ്വാർഡിയോള പറഞ്ഞു. സാഞ്ചോ സന്തോഷവാൻ ആണെങ്കിൽ താനും സന്തോഷവാൻ ആണെന്നും ഗ്വാർഡിയോള പറഞ്ഞു.

Advertisement