താൻ എത്ര കാലം റയലിൽ ഉണ്ടാകുമെന്ന് അറിയില്ല എന്ന സിദാൻ

20210209 164013
Credit:Twitter
- Advertisement -

റയൽ മാഡ്രിഡിലെ തന്റെ ഭാവി എന്താണ് എന്ന് തനിക്ക് അറിയില്ല എന്ന സിദാൻ. 2022 വരെയാണ് സിദാന് ഇപ്പോൾ ക്ലബിൽ കരാർ ഉള്ളത്. അതിനപ്പുറം ഉള്ള ചർച്ചകൾ ഒന്നും ആരംഭിച്ചിട്ടില്ല എന്ന സിദാൻ പറഞ്ഞു. ഒരു വർഷത്തേക്ക് കരാർ ഒപ്പുവെച്ച് കൊണ്ട് 10 വർഷം ക്ലബിൽ തുടരുന്ന അവസ്ഥയും 10 വർഷം കരാർ ഒപ്പുവെച്ച് കൊണ്ട് അടുത്ത ദിവസം തന്നെ ക്ലബ് വിടുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. അതുകൊണ്ട് ഭാവിയെ കുറിച്ച് ഒന്നും പറയുന്നതിൽ കാര്യമില്ല എന്ന സിദാൻ പറഞ്ഞു. ഈ വർഷം ടീമിൽ നിന്ന് തനിക്ക് ലഭിച്ച പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. അത് തനിക്ക് പ്രചോദനവും നൽകുന്നു. സിദാൻ പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ ലിവർപൂൾ വിഷമമുള്ള എതിരാളികൾ ആണെന്ന് ചാമ്പ്യൻസ്ലീഗ് ഫിക്‌സ്ച്ചറിനെ കുറിച്ചായി സിദാൻ പറഞ്ഞു. ഹോം മത്സരം സ്റ്റെഫാനോ സ്റ്റേഡിയത്തിൽ തന്നെ കളിക്കണം എന്നാണ് ആഗ്രഹം. എന്നാൽ യുവേഫ ഇവിടെ കളിക്കാൻ ആവശ്യപ്പെടുന്നു അവിടെ ചെന്ന് കളിക്കും എന്നും സിദാൻ പറഞ്ഞു.

Advertisement