ബെറ്റിംഗ്: ഇന്ത്യന്‍ പൗരന്‍ ജയിലില്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ അനധികൃത ബെറ്റിംഗിനു ശ്രമിച്ച ഇന്ത്യന്‍ വംശജനു ജയില്‍ ശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ മൊബൈല്‍ കോടതി. സില്‍ഹെറ്റ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരങ്ങളില്‍ ആണ് ഇയാള്‍ ബെറ്റിംഗിനു ശ്രമിച്ചത്. ഇന്ത്യയിലെ വ്യക്തികളെ നിരവധി തവണ ബെറ്റിംഗുമായി ബന്ധപ്പെട്ട സമ്പര്‍ക്കം പുലര്‍ത്തുവാന് ഇയാള്‍ ശ്രമിച്ചിരുന്നു.

ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ബിഹാറില്‍ നിന്നുള്ള ഇമ്രാന്‍ പഷര്‍ ആണ് കുറ്റക്കാരനെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷ ചീഫ് ഹൊസൈന്‍ ഇമാം പറഞ്ഞു.