ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് 142 റൺസ് വിജയലക്ഷ്യം

Staff Reporter

ബംഗ്ളദേശിനെതിരായ ഒന്നാം ടി20 മത്സരത്തിൽ പാകിസ്ഥാന് 142 റൺസ് വിജയ ലക്‌ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ളദേശ് 5 വിക്കറ്റ് നഷ്ടത്തിലാണ് 141 റൺസ് എടുത്തത്.

ബംഗ്ലാദേശിന് വേണ്ടി ഓപ്പണർമാരായ തമിം ഇക്ബാലും മുഹമ്മദ് നയീമും മികച്ച തുടക്കമാണ് ബംഗ്ലാദേശിന് നൽകിയത്. തമിം ഇക്ബാൽ 39 റൺസും മുഹമ്മദ് നയീം 43 റൺസുമെടുത്ത് പുറത്തായി. എന്നാൽ തുടർന്ന് വന്ന ആർക്കും സ്കോർ ഉയർത്താനായില്ല.

പാകിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, ഷദബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.