ആദ്യ സെഷനിൽ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം

Bangladesh

സിംബാബ്‍വേയ്ക്കെതിരെയുള്ള ഏക ടെസ്റ്റിന്റെ ഒന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം. 32 റൺസ് നേടിയ മോമിനുള്‍ ഹക്കും 1 റൺസുമായി മുഷ്ഫിക്കുര്‍ റഹിമുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. 23 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 70 റൺസാണ് ബംഗ്ലാദേശ് നേടിയിട്ടുള്ളത്.

23 റൺസ് നേടിയ ഷദ്മന്‍ ഇസ്ലാമിനെ ലഞ്ചിന് മുമ്പ് നഷ്ടമായതാണ് ബംഗ്ലാദേശിന് വലിയ തിരിച്ചടിയായത്. ബ്ലെസ്സിംഗ് മുസറബാനി രണ്ട് വിക്കറ്റ് നേടുമ്പോള്‍ ബംഗ്ലാദേശ് വെറും 8 റൺസാണ് നേടിയത്. പിന്നീട് ഇസ്ലാമും മോമിനുള്‍ ഹക്കും ചേര്‍ന്ന് 60 റൺസ് മൂന്നാം വിക്കറ്റിൽ നേടി മുന്നോട്ട് നയിക്കുമ്പോളാണ് ഷദ്മന്റെ വിക്കറ്റ് റിച്ചാര്‍ഡ് എന്‍ഗാരാവ നേടിയത്.

Previous articleഷൈൻ സോൾജിയേഴ്സ് ഫുട്ബോൾ ക്ലബ്ബിനെ ഏറ്റെടുത്തു യൂത്ത് സ്പോർട്സ് സ്റ്റാർട്ടപ്പ് ആയ പ്ലേ മേക്കേഴ്സ് ഗെയിംസ്
Next articleആഞ്ചലോ മാത്യൂസ് ഒഴികെ എല്ലാവരും ടൂര്‍ കരാര്‍ ഒപ്പുവെച്ചെന്ന് അറിയിച്ച് ലങ്കന്‍ ബോര്‍ഡ്