ഷൈൻ സോൾജിയേഴ്സ് ഫുട്ബോൾ ക്ലബ്ബിനെ ഏറ്റെടുത്തു യൂത്ത് സ്പോർട്സ് സ്റ്റാർട്ടപ്പ് ആയ പ്ലേ മേക്കേഴ്സ് ഗെയിംസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

30 വർഷത്തോളം ഫുട്ബോൾ പാരമ്പര്യമുള്ള കേരളത്തിലെ പ്രമുഖ ക്ലബ്ബായ ഷൈൻ സോൾജിയേഴ്സ് ഫുട്ബോൾ ക്ലബ്ബിനെ ഏറ്റെടുത്തു യൂത്ത് സ്പോർട്സ് സ്റ്റാർട്ടപ്പ് ആയ പ്ലേ മേക്കേഴ്സ് ഗെയിംസ്.

ക്ലബ്ബ് ഇനിമുതൽ പ്ലേ മേക്കേഴ്സ് സ്റ്റാർട്ടപ്പിന്റെ ഫുട്ബോൾ ട്രെയിനിങ് ഡിവിഷൻ ആയ ജാസ്പേഴ്സ് ഫുട്ബോൾ അക്കാദമിയുമായി ചേർന്ന് ‘ജാസ്പേഴ്സ് ഷൈൻ സോൾജിയേഴ്സ് ‘ എന്നായിരിക്കും അറിയപ്പെടുക.

1992 സ്ഥാപിതമായ ഷൈൻ സോൾജിയേഴ്സ് ഫുട്ബോൾ ക്ലബ് കേരളത്തിലുടനീളം
നൂറുകണക്കിന് ടൂർണ്ണമെന്റുകളിലും മത്സരങ്ങളിലും പങ്കെടുക്കുകയും
നിരവധി പ്രതിഭകളെ കണ്ടെത്തി അവർക്ക് ഫുട്ബോളിൽ വളരുവാൻ അവസരം ഒരുക്കിയിട്ടുമുണ്ട്. കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൻറെ ആസ്ഥാനം കൊച്ചിയിലെ വാഴക്കാലയിൽ ആണ്.

പിച്ച വച്ചു നടക്കുന്ന ചെറുപ്രായത്തിൽതന്നെ ഇരു കാലുകളെയും, ഇടതുകൈയും പോളിയോ തളർത്തിയെങ്കിലും തോൽവി സമ്മതിക്കാതെ, തന്റെ പരിമിതികൾക്കുഉള്ളിൽ നിന്ന് ഫുട്ബോളിനോടുള്ള ആവേശം കൊണ്ട് ജിമ്മി ജോസഫ് എന്ന ചെറുപ്പകാരൻ ഈ ക്ലബ്ബിന്റെ അമരക്കാരൻ ആയി, കളി പറഞ്ഞുകൊടുത്തും കളിപ്പിച്ചും ജിമ്മി ജോസഫ് കളം നിറയുമ്പോൾ ഓരോ ഫുട്ബോൾ ആരാധകനും ആവേശവും പ്രതീക്ഷയും അഭിമാനവുമാവുകയാണ് ക്ലബ്ബിന്റെ സാരഥിയായ ജിമ്മി ജോസഫ്.

നിലവിൽ ഡിസ്ട്രിക്ട് ലീഗ് മത്സരങ്ങളിൽ 2nd- ഡിവിഷൻ പ്രതിനിധീകരിക്കുന്ന ക്ലബ്ബിനെ പുതിയ കൂട്ടുകെട്ടിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുവാൻ സഹായകമാകും.

പ്രധാനമന്ത്രിയുടെ നീതി ആയോഗ് അടൽ ഇന്നോവേഷൻ മിഷൻ പദ്ധതിയുടെ കീഴിൽ വരുന്ന സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ സെൻറർ ആയ AIC RAISE കോയമ്പത്തൂരിൽ പ്രവർത്തിക്കുന്ന Playmakers Games & Events (p) Ltd -ന്റ്ർ സ്ഥാപക ലക്ഷ്യം കൂടുതൽ യുവജനങ്ങളെ സ്പോർട്സ് ലേക്ക് ആകർഷിക്കുക എന്നതും അതുവഴി ആരോഗ്യമുള്ള ഒരു യുവതലമുറയെ വളർത്തിയെടുക്കുക എന്നതുമാണ്. സൗത്ത് ഇന്ത്യയിലെ മറ്റ് പല ക്ലബ്ബുകളിലും ഏറ്റെടുത്ത് വളർത്തുവാൻ ഒരുങ്ങുകയാണ് ഈ സ്റ്റാർട്ട് അപ്.

ജാസ്പേസ് ഷൈൻ സോൾജിയേഴ്സ് ഫുട്ബോൾ ക്ലബ്ബിൻറെ വരുന്ന സീസണിലെ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളിലേക്ക് പ്രതിഭാശാലികളായ ഫുട്ബോൾ കളിക്കാർക്ക് അവസരം നൽകുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും ജാസ്പേസ് ഫുട്ബോൾ അക്കാദമിയുടെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. www.fb.com/jaspersfc