ബംഗ്ലാദേശിന് എതിരായ ടി20 ടീം ന്യൂസിലൻഡ് പ്രഖ്യാപിച്ചു, കെയ്ൻ വില്യംസൺ നയിക്കും

Newsroom

Updated on:

Picsart 23 12 17 11 37 31 261
Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിനെതിരായ 3 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള 13 അംഗ ടീമിനെ ന്യൂസിലൻഡ് പ്രഖ്യാപിച്ചു. കെയ്ൻ വില്യംസൺ ടീമിനെ നയിക്കും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കെയ്ൻ വില്യംസൺ ഒരു ടി20 മത്സരം കളിക്കാൻ പോകുന്നത്. ഡിസംബർ 27 മുതൽ ആണ് ടി20 മത്സരങ്ങൾ ആരംഭിക്കുന്നത്‌. ഈ മാസം ആദ്യം ബംഗ്ലാദേശിൽ ബംഗ്ലാദേശിനെതിരെ നടന്ന 2-ടെസ്റ്റ് പരമ്പരയിൽ കെയ്ൻ വില്യംസൺ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഏകദിന പരമ്പരയിൽ അദ്ദേഹം കളിക്കുന്നില്ല.

കെയ്ൻ 23 12 17 11 37 45 438

വിക്കറ്റ് കീപ്പർ-ബാറ്ററായ ടിം സെയ്‌ഫെർട്ടിനെ ന്യൂസിലൻഡ് ടീമിൽ എടുത്തിട്ടുണ്ട്. 25 കാരനായ ഫാസ്റ്റ് ബൗളർ ബെൻ സിയേഴ്‌സുൻ ടി20 ടീമിൽ തിരിച്ചെത്തി. മൈക്കൽ ബ്രേസ്‌വെൽ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻ‌റി, ഹെൻ‌റി ഷിപ്‌ലി എന്നിവർ പരിക്ക് കാരണം ടീമിൽ ഇല്ല.

ടീം;
Kane Williamson (c), Finn Allen, Tim Seifert, Daryl Mitchell, Glenn Phillips, Mark Chapman, Jimmy Neesham, Mitchell Santner, Kyle Jamieson, Adam Milne, Ish Sodhi, Tim Southee, Ben Sears.