ഇന്ത്യയോട് തോറ്റതിന് പിന്നാലെ ബംഗ്ലാദേശ് കോച്ച് സ്ഥാനം ഒഴിഞ്ഞു

Newsroom

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ ബംഗ്ലാദേശ് പരിശീലകൻ റസൽ ഡൊമിംഗോ ബംഗ്ലാദേശ് മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ചു. 2023 ലോകകപ്പ് വരെ കരാറുള്ള ഡൊമിംഗോ ഇന്നലെ ക്രിക്കറ്റ് ബോർഡിന് രാജിക്കത്ത് നൽകുക ആയിരുന്നു‌. 2019 സെപ്റ്റംബറിൽ ആയിരുന്നു സ്റ്റീവ് റോഡ്‌സിനെ ബംഗ്ലാദേശ് പുറത്താക്കിയത്.

ബംഗ്ലാദേശ് 22 12 28 12 17 41 331

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ക്രിക്കറ്റ് ഓപ്പറേഷൻ ചെയർമാൻ ജലാൽ യൂനസ് ആണ് രാജി വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഡൊമിംഗോയുടെ കീഴിൽ ബംഗ്ലാദേശ് ഓസ്‌ട്രേലിയയ്ക്കും ന്യൂസിലൻഡിനുമെതിരെ നാട്ടിൽ ടി20 ഐ പരമ്പര സ്വന്തമാക്കിയിരുന്നു.