“ബംഗ്ലാദേശിന് ഇന്ത്യയെ തോൽപ്പിക്കാനുള്ള മികച്ച അവസരം”

- Advertisement -

ടി20 പരമ്പര ബംഗ്ലാദേശിന് ഇന്ത്യയെ തോൽപ്പിക്കാനുള്ള മികച്ച അവസരമാണെന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. ബംഗ്ലാദേശ് നിരയിൽ മികച്ച ബാറ്സ്മാൻമാർ ഉള്ളത് ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് മികച്ച അവസരം നൽകുമെന്നും ലക്ഷ്മൺ പറഞ്ഞു. അതെ സമയം ബൗളർമാരിൽ അനുഭവ സമ്പത്ത് കുറവുള്ളവർ ആയതുകൊണ്ട് മുസ്താഫിസുർ റഹ്മാന്റെ മേൽ കൂടുതൽ സമ്മർദ്ദം ഉണ്ടാവുമെന്നും ലക്ഷ്മൺ പറഞ്ഞു. ഇന്ത്യൻ നിരയിൽ വിരാട് കോഹ്‌ലി ഇല്ലാത്തത് ഇന്ത്യൻ മധ്യ നിരയുടെ അനുഭവ സമ്പത്ത് കുറക്കുമെന്നും ലക്ഷ്മൺ പറഞ്ഞു.

അതെ സമയം ബംഗ്ലാദേശിനെതിരായ പരമ്പര ഇന്ത്യ 2-1ന് ജയിക്കുമെന്നും മികച്ച ഫോമിലുള്ള രോഹിത് ശർമ്മയുടെയും കെ.ൽ രാഹുലിന്റെയും ശിഖർ ധവാന്റെയും പ്രകടനം ഇന്ത്യക്ക് പരമ്പര നേടികൊടുക്കുമെന്നും ലക്ഷ്മൺ പറഞ്ഞു. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. അതിന് ശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളും ബംഗ്ലദേശും ഇന്ത്യയിൽ കളിക്കുന്നുണ്ട്.

Advertisement