സ്റ്റേഡിയത്തില്‍ പരിശീലനം നടത്തുവാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് വിലക്ക്

സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ബംഗ്ലാദേശ് താരങ്ങളുടെ സ്റ്റേഡിയത്തില്‍ ചെന്ന് പരിശീലനം നടത്തുവാനുള്ള ആവശ്യം നിരാകരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ചില ബംഗ്ലാദേശ് താരങ്ങള്‍ തങ്ങളുടെ വ്യക്തിഗത പരിശീലനം സ്റ്റേഡിയത്തില്‍ നടത്തുവണമെന്ന ആവശ്യം ബോര്‍ഡിനോട് അറിയിച്ചിരുന്നു.

എന്നാല്‍ തങ്ങള്‍ സ്റ്റേഡിയത്തിനെ അണുവിമുക്തമാക്കുന്ന പ്രക്രിയ പൂര്‍ത്തീകരിച്ചിട്ടില്ലെന്നാണ് ബോര്‍ഡ് താരങ്ങളോട് അറിയിച്ചത്. മുഷ്ഫിക്കുര്‍ റഹിം ഈ ആവശ്യം ഉന്നയിച്ചവരില്‍ ഒരു താരമാണ്. മറ്റു മുന്‍ നിര ദേശീയ താരങ്ങളും ഈ ആവശ്യവുമായി ബോര്‍ഡിനെ സമീപിച്ചിരുന്നു.

ഇപ്പോള്‍ സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിക്കുവാനുള്ള സാഹചര്യമല്ലെന്നും ഏറ്റവും പ്രധാനം വീട്ടില്‍ തന്നെ ഇരുന്ന് പരിശീലനം നടത്തുന്നതാണെന്നുമാണ് ബംഗ്ലാദേശ് ചീഫ് എക്സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി വ്യക്തമാക്കി. പരിശീലനം ഏറ്റവും പ്രധാനമാണെങ്കിലും താരങ്ങളുടെ സുരക്ഷിതത്വവും ബോര്‍ഡിന് ഏറെ പ്രധാനമാണെന്ന് നിസാമുദ്ദീന്‍ വ്യക്തമാക്കി.

Previous articleഅനിരുദ്ധ് താപ ചെന്നൈയിനിൽ പുതിയ കരാർ ഒപ്പുവെക്കും
Next articleവീരേൻ ഡിസിൽവ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ സിഇഒ സ്ഥാനത്തുനിന്നും പടിയിറങ്ങി